ഇടുക്കി ഡാം: ഏത് സാഹചര്യത്തേയും നേരിടാന്‍ സജ്ജം- റവന്യു മന്ത്രി

Posted on: July 31, 2018 1:26 pm | Last updated: July 31, 2018 at 5:57 pm

തിരുവനന്തപുരം: ഇടുക്കി ഡാമിലെ വെള്ളം തുറന്നുവിടുന്നതിനാവശ്യമായ എല്ലാ മുന്നൊരുക്കളും നടത്തിയെന്നും ഏത് സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്നു റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. വെള്ളം ഒഴുക്കിവിടുമ്പോള്‍ ഉണ്ടാകുന്ന ആഘാതം കുറക്കാന്‍ പരമാവധി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ തുറക്കും. ജലനിരപ്പ് 2403 അടിയാകാന്‍ കാത്തിരിക്കില്ല. മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണം കണക്കാക്കിയിട്ടുണ്ട്. പകല്‍ മാത്രമെ വെള്ളം തുറന്നുവിടു. രാത്രിയില്‍ തുറന്നുവിടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.