Connect with us

Gulf

മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെ അബുദാബി പോലീസ് അറസ്റ്റു ചെയ്തു

Published

|

Last Updated

അബുദാബി : ഷോപ്പുകളില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ച മൂന്ന് മോഷ്ട്ടാക്കളെ അബുദാബി പോലീസ് അറസ്റ്റുചെയ്തു. അല്‍ ഐനിലെ ഒരു കടയില്‍ നിന്നാണ് 100,000 ദിര്‍ഹം വില വരുന്ന മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയത്.

അല്‍ ഐന്‍ പോലീസ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഡയറക്ടര്‍ കേണല്‍ മുബാറക് സൈഫ് അല്‍ സബൗസി അറിയിച്ചു. അല്‍ ഐനിലെ ഒരു കടയില്‍ നിന്നും 100 ഫോണ്‍ മോഷ്ടിച്ചതായി പോലീസില്‍ വിവരം ലഭിച്ചു. പോലീസ് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഷോപ്പിന്റെ ഗ്ലാസ് തകര്‍ത്താണ് മോഷണം നടത്തിയത്

. പോലീസിന് സംശയം തോന്നിയവരെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ഡയറക്ടര്‍ അറിയിച്ചു. കട ഉടമകള്‍ ജാഗ്രത പാലിക്കണമെന്നും കടകള്‍ക്ക് ആവശ്യമായ സുരക്ഷ സംവിധാനം ഒരുക്കണമെന്നും കേണല്‍ അല്‍ സബൗസി അറിയിച്ചു. പ്രതികള്‍ മൂന്ന് പേരും ഏഷ്യക്കാരാണ്.

Latest