മർഹൂം ഇമ്പിച്ചാലി ഉസ്താദിൻറെ മകൻ മഹമൂദ് അഹ്സനി വാഹനാപകടത്തിൽ മരിച്ചു  

മയ്യിത്ത് നിസ്കാരം വൈകുന്നേരം അഞ്ചിന് കുറ്റിക്കാട്ടൂർ കണിയാത്ത് ജുമാ മസ്ജിദിൽ നടക്കും
Posted on: July 31, 2018 11:39 am | Last updated: July 31, 2018 at 5:41 pm
SHARE

കുന്ദമംഗലം: എസ്.വൈ.എസ് കണിയാത്ത് യൂണിറ്റ് പ്രസിഡണ്ടും കാരന്തൂര്‍ ഖാദിരിയ്യ മദ്‌റസ അധ്യാപകനുമായ കുറ്റിക്കാട്ടൂര്‍ മണ്ണുങ്ങല്‍ മഹമൂദ് അഹ്‌സനി (42) വാഹന അപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ കുന്ദമംഗലം ചേരി ഞ്ചാല്‍ റോഡിലാണ് അപകടം. ജോലി ചെയ്യുന്ന മദ്‌റസയിലേക്ക് പോകുകയായിരുന്നു മഹമൂദ് അഹ്‌സനി.

ഇദ് ദേഹം സഞ്ചരിച്ച സ്‌ക്കൂട്ടറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു .വാഹനം നിര്‍ത്താതെ പോയി. മര്‍ക്കസ് ശരീഅത്ത് കോളേജ് മുദരിസായിരുന്ന മര്‍ഹും ഇമ്പിച്ചാലി ഉസ്താദിന്റെ മകനാണ്.

മാതാവ്: പരേതയായ ഇയ്യാച്ചുമ്മ. ഭാര്യ: നജ്‌ല. മക്കള്‍: ഫാത്തിമ ലിയ, ലുബാബ. സഹോദരങ്ങള്‍:പരേതനായ മുഹമ്മദ് നിസാമി, അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ കരീം മാസ്റ്റര്‍, അബ്ദുല്‍ ഗഫൂര്‍, ബഷീര്‍ സഖാഫി, അഷ്‌റഫ് അഹ്‌സനി, സ്വാലിഹ് ഇര്‍ഫാനി , മറിയം, ഫാത്തിമ.

മയ്യിത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.മയ്യിത്ത് നിസ്‌കാരം വൈകുന്നേരം അഞ്ചിന് കുറ്റിക്കാട്ടൂര്‍ കണിയാത്ത് ജുമാ മസ്ജിദില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here