റെയില്‍വെ സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചയാളെ രക്ഷപ്പെടുത്തി

Posted on: July 31, 2018 10:44 am | Last updated: July 31, 2018 at 8:26 pm
SHARE

മുംബൈ: ട്രെയിന്‍ വരുന്നതിനിടെ പാളത്തിലിറങ്ങിക്കിടന്ന് ആത്മഹത്യക്ക് ശ്രമിച്ചയാളെ റെയില്‍വെ സംരക്ഷണ സേനയും മറ്റ് യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. മുംബൈയിലെ കുര്‍ള റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെ പകലാണ് സംഭവം.

ട്രെയിന്‍ വരാനിരിക്കെ മറ്റ് യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് ഇയാള്‍ റെയില്‍പാളത്തിലിറങ്ങിക്കിടന്നത്. ഇത് കണ്ട റെയില്‍വെ സംരക്ഷണ സേനാംഗങ്ങളും മറ്റ് യാത്രക്കാരും ഉടന്‍ പാളത്തിലിറങ്ങി ഇയാളെ എടുത്തുമാറ്റുകയായിരുന്നു. ആത്മഹത്യാ ശ്രമത്തിന്റേയും രക്ഷപ്പെടുത്തലിന്റേയും ദ്യശ്യങ്ങള്‍ റെയില്‍വെ സ്റ്റേഷനിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.