ഫിലിപ്പൈന്‍സില്‍ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു

Posted on: July 31, 2018 9:44 am | Last updated: July 31, 2018 at 11:07 am
SHARE

മനില: തെക്കന്‍ ഫിലിപ്പൈന്‍സില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ സൈനികര്‍ അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ലാമിറ്റന്‍ നഗരത്തിലെ കൊളോനിയ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ 5.30ന്് സൈനിക ചെക്ക് പോസ്റ്റിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സൈനികര്‍ പതിവ് പരിശോധന നടത്തവെയാണ് സ്‌ഫോടനം. തീവ്രവാദ സംഘടനയായ അബു സയാഫ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here