ഇംറാന്‍ ഖാന് മോദിയുടെ അഭിനന്ദനം

Posted on: July 30, 2018 10:18 pm | Last updated: July 31, 2018 at 10:30 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് നിയുക്ത പ്രധാനമന്ത്രി ഇംറാന്‍ ഖാനെ ഫോണില്‍ വിളിച്ചു അഭിനന്ദനങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ ജനാധിപത്യം ദൃഢമാകുമെന്ന് പ്രത്യാശിക്കുന്നതായും അയല്‍ രാജ്യങ്ങളില്‍ സമാധാനം ഉറപ്പു വരുത്താന്‍ കഴിയട്ടേയെന്നും മോദി ആശംസിച്ചു.

ദേശീയ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇംറാന്റെ പാര്‍ട്ടിയായ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) 115 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. പ്രധാനമന്ത്രിയായി ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് നേരത്തെ ഇംറാന്‍ ഖാന്‍ അറിയിച്ചിരുന്നു.