Connect with us

Kerala

വൈസനിയം 'ശജറ കോണ്‍ഫറന്‍സ്' സമാപിച്ചു

Published

|

Last Updated

ശജറ കോണ്‍ഫറന്‍സ് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശജറ കോണ്‍ഫറന്‍സ് സമാപിച്ചു. മഅ്ദിന്‍ അക്കാദമിയുടെ കീഴിലുള്ള ശരീഅത്ത് കോളജ്, ദഅ്‌വാ കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളുമായ അയ്യായിരം പേരാണ് കോണ്‍ഫറന്‍സില്‍ സംബന്ധിച്ചത്.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ അലുംനി പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി പതാക ഉയര്‍ത്തി. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി വിഷയാവതരണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി പ്രഭാഷണം നടത്തി. വൈസനിയത്തിന്റെ ഭാഗമായി ശജറക്ക് കീഴില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ചടങ്ങില്‍ നടന്നു.

സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ മുല്ലക്കോയ തങ്ങള്‍ പാണ്ടിക്കാട്, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ഒ.പി അബ്ദുര്‍റഷീദ് ബാഖവി, അഷ്‌റഫ് സഖാഫി പൂക്കോട്ടൂര്‍, സൈതലവി സഅ്ദി പെരിങ്ങാവ്, അബൂബക്കര്‍ സഖാഫി അരീക്കോട്, ശിഹാബ് സഖാഫി വെളിമുക്ക്, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി സംബന്ധിച്ചു.

 

Latest