മുഖ്യമന്ത്രി വിദഗ്ദ്ധ ചികിത്സക്കായി അമേരിക്കയിലേക്ക്

Posted on: July 30, 2018 5:15 pm | Last updated: July 30, 2018 at 7:27 pm
SHARE

തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോകുന്നു. യു.എസിലെ മയോ ക്ലിനിക്കില്‍ 19 ദിവസത്തെ ചികിത്സയാണ് മുഖ്യമന്ത്രിക്ക് നടത്തുക. സെപ്തംബര്‍ ആറിനാകും തിരിച്ചെത്തുക. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലാ വിജയനും ഉണ്ടാകും.

ചികിത്സാ ചെലവുകള്‍ പൂര്‍ണമായും സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നത്. മിനസോട്ടയിലെ മയോ ക്ലിനിക് പ്രമേഹം, നാഡികള്‍, ഹൃദയം, കാന്‍സര്‍ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്ക് മികച്ച ചികിത്സ ലഭിക്കുന്നിടമാണ്. മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി, നിയമസഭാ സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്‍ എന്നിവരും ഇവിടെ ചികിത്സ തേടിയിട്ടുണ്ട്.