വിശുദ്ധ കഅ്ബയുടെ കിസ്‌വ ഉയര്‍ത്തികെട്ടി; മൂന്ന് മീറ്റര്‍ ഉയരത്തിലാണ് ഉയര്‍ത്തികെട്ടിയത്

Posted on: July 30, 2018 5:02 pm | Last updated: July 30, 2018 at 5:02 pm

മക്ക: വിശുദ്ധ കഅ്ബാലയത്തിന്റെ കിസ്‌വ ഹറം കാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉയര്‍ത്തിക്കെട്ടി.
ഹജ്ജ് സമയത്തെ കനത്ത തിരക്കില്‍ കിസ്‌വക്ക് കേടുപാടുകള്‍ വരാതിരിക്കാനാണ് എല്ലാ വര്‍ഷവും കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നത്.

അറഫാ ദിനത്തിലാണ് പുതിയ കിസ്‌വ അണിയിക്കുക. പുതിയത് അണിച്ചതിന് ശേഷം വീണ്ടും കിസ്‌വ ഉയര്‍ത്തികെട്ടും. ഈ വര്‍ഷത്തെ കര്‍മങ്ങള്‍ അവസാനിച്ച ശേഷമാവും താഴ്ത്തിയിടുക.

കഅബയുടെ തറ നിരപ്പില്‍നിന്ന് മൂന്ന് മീറ്റര്‍ ഉയരത്തിലായാണ് നാല് ഭാഗത്തും കിസ്‌വ ഉയര്‍ത്തിക്കെട്ടിയത്. വെളുത്ത പട്ട് തുണി ഉപയോഗിച്ചാണ് ഉയര്‍ത്തിക്കെട്ടിയ കിസ്‌വയുടെ ഭാഗം രണ്ട് മീറ്റര്‍ വീതിയില്‍ മറച്ചിരിക്കുന്നത്.