Connect with us

Gulf

ടിക്കറ്റ് നിരക്കില്‍ 50 കുറവ്; എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 20 കിലോ തിരഞ്ഞെടുക്കാന്‍ സൗകര്യം

Published

|

Last Updated

അബുദാബി: ഗള്‍ഫ് മേഖലകളില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ ഏക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് ലഗേജ് തൂക്കം 20 കിലോ ഗ്രാം തിരഞ്ഞെടുക്കാന്‍ സൗകര്യം. ഒരു യാത്രക്കാരന്റെ ലഗേജ് തൂക്കം 30 കിലോഗ്രാം ആണെങ്കിലും 20 കിലോ ഗ്രാം തിരഞ്ഞെടുത്താല്‍ 50 ദിര്‍ഹം വരെ ടിക്കറ്റ് നിരക്കില്‍ യാത്രക്കാരന് കുറഞ്ഞു കിട്ടും. പുതിയ സൗകര്യം കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി.

കുറഞ്ഞ ലഗേജ് കൊണ്ട് പോകുന്നവര്‍ക്ക് പുതിയ സംവിധാനം ഏറെ ഗുണം ചെയ്യും. എയര്‍ ഇന്ത്യ ഏക്‌സ്പ്രസിന്റെ ഗള്‍ഫ് മേഖലകളില്‍ നിന്നുള്ള എല്ലാ സര്‍വീസുകള്‍ക്കും പുതിയ നിരക്ക് ബാധകമായിരിക്കും. ഗള്‍ഫ് മേഖലകളില്‍ നിന്നും ആദ്യമായി ഇത്തരം സംവിധാനം കൊണ്ട് വരുന്നത് എയര്‍ ഇന്ത്യയാണ്. സ്ഥിരമായി നാട്ടില്‍ പോകുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സംവിധാനം.

കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യുന്നതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൂടുതല്‍ സവിധാനങ്ങളുണ്ടെന്നും ഏറ്റവും കുറഞ്ഞ നിരക്കില്‍ എല്ലാസൗകര്യത്തോടെയും സര്‍വീസ് നടത്തുന്നത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest