Connect with us

International

ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞ ആഗസ്റ്റ് 11ന്‌

Published

|

Last Updated

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇംറാന്‍ ഖാന്‍ ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇംറാന്‍ ഖാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇംറാന്റെ പാര്‍ട്ടിയായ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) 115 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 137 സീറ്റുകളാണ് വേണ്ടത്. ചെറുപാര്‍ട്ടികളും സ്വതന്ത്രരുമായി ചേര്‍ന്ന സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. ജയിലിലുള്ള മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പിഎംഎല്‍എന്നിന് 64ഉം പിപിപിക്ക് 43 സീറ്റുകളുമാണ് ലഭിച്ചത്.

പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 14ന് മുമ്പ് ഇംറാന്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നാഷണല്‍ അസംബ്‌ളിക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന ഖൈബര്‍ പക്തുന്‍ക്വയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും പിടിഐ വിജയിച്ചിരുന്നു.. ഇവിടത്തെ മുഖ്യമന്ത്രിയെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest