ജലന്തര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം പഞ്ചാബിലേക്ക്

Posted on: July 30, 2018 10:48 am | Last updated: July 30, 2018 at 2:02 pm

കൊച്ചി: കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡനക്കേസില്‍ ജലന്തര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനായ അന്വേഷണ സംഘം പഞ്ചാബിലേക്ക് പോകും.ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് ബിഷപ്പിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ബുധനാഴ്ച പഞ്ചാബിലെ ജലന്തറിലേക്ക് പോകുന്നത്.

ഇക്കാര്യം പഞ്ചാബ് പോലീസിനെ കേരള പോലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം ഇഴയുന്നുവെന്നും ബിഷപ്പിലേക്ക് അന്വേഷണമെത്തുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് അന്വേഷണ സംഘം ജലന്തറിലേക്ക് പോകുന്നത്. ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഈ ആഴ്ചതന്നെ ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.