കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്- വീഡിയോ

Posted on: July 29, 2018 11:16 pm | Last updated: July 30, 2018 at 9:43 am

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. നിരീക്ഷണം തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വിദഗ്ധ ചികിത്സ നല്‍കി രക്തസമ്മര്‍ദം സാധാരണ നിലയിലേക്ക് കൊണ്ടുവന്നെങ്കിലും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡിഎംകെ നേതാവ് എ രാജയും അറിയിച്ചു. ആഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും സംയമനം പാലിക്കണമെന്നും പ്രവര്‍ത്തകരോട് രാജ പറഞ്ഞു.

അതേസമയം, ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്തു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പോലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിതറിയോടി.

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അടക്കമുള്ളവര്‍ ഞായറാഴ്ച ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് കരുണാനിധിയെ വീണ്ടും കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗാവസ്ഥയറിഞ്ഞ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള പതിനായിരക്കണക്കിന് ഡിഎംകെ പ്രവര്‍ത്തകരാണ് ആശുപത്രിക്ക് മുന്നിലെത്തിയത്.

#WATCH: Outside visuals of Chennai’s Kauvery hospital, where DMK Chief M Karunanidhi is admitted. Police lathi charge crowd gathered outside. #TamilNadu pic.twitter.com/3fkR0LFlb1