Connect with us

International

ആരോഗ്യനില മോശം: നവാസ് ശരീഫിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

Published

|

Last Updated

ലാഹോര്‍: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ശിക്ഷ അനുഭവിക്കുന്ന പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ ആശുപത്രിയിലേക്ക് മാറ്റി. ജയിലില്‍ നിന്ന് ഇസ്ലാമാബാദിലെ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കാണ് ശരീഫിനെ മാറ്റിയത്. അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അദ്ദേഹത്തിന്റെ ഇസിജി പരിശോധനയില്‍ വ്യതിയാനം കണ്ടെത്തിയിരുന്നു. രക്തപരിശോധനാ റിപ്പോര്‍ട്ടുകളും തൃപ്തികരമായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ ശരീഫിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്.

Latest