കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗുരുതരം

Posted on: July 29, 2018 9:36 pm | Last updated: July 29, 2018 at 11:18 pm

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം. വിദഗ്ധ ചികിത്സ നല്‍കി രക്തസമ്മര്‍ദം സാധാരണ നിലയിലേക്ക് കൊണ്ടുവന്നെങ്കിലും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അടക്കമുള്ളവര്‍ ഞായറാഴ്ച ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു.

രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് കരുണാനിധിയെ വീണ്ടും കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം രോഗാവസ്ഥയറിഞ്ഞ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള പതിനായിരക്കണക്കിന് ഡിഎംകെ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കൊഴുകുകയാണ്.