Connect with us

Kerala

എഴുത്തുകാരന്‍ എസ് ഹരീഷിന് നേരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: എഴുത്തുകാരന്‍ എസ് ഹരീഷിന് നേരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ബാബുവാണ് പിടിയിലായത്. മീശ എന്ന നോവലിലെ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു ഭീഷണി.

ഹിന്ദു സംഘടനകളുടെ സൈബര്‍ ആക്രമണങ്ങളെയും ഭീഷണിയേയും തുടര്‍ന്ന് ഹരീഷ് നോവല്‍ പിന്‍വലിച്ചിരുന്നു. അര നൂറ്റാണ്ട് മുന്‍പുള്ള ദളിത് ജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ളതായിരുന്നു നോവല്‍.