ഹജ്ജ്: യൂറോപ്യന്‍ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങി

Posted on: July 29, 2018 8:34 pm | Last updated: July 29, 2018 at 8:34 pm
SHARE

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കായി യൂറോപ്പില്‍ നിന്നുള്ള ഹജ്ജ് സംഘങ്ങള്‍ വിശുദ്ധ ഭൂമിയില്‍ എത്തിത്തുടങ്ങി.

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാഞ്ചസ്റ്ററില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തെ ജിദ്ദ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗം മേധാവി കേണല്‍ സുലൈമാന്‍ അല്‍ യൂസുഫ്, സഊദിയിലെ ബ്രിട്ടീഷ് കോണ്‍സുല്‍ ജനറല്‍ ബാരി ബീച്ച് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

യൂറോപ്പ് , അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ തീര്‍ത്ഥാടകര്‍ക്ക് ജിദ്ദ എയര്‍പോര്‍ട്ടില്‍ നോര്‍ത്ത് സൗത്ത് ലോഞ്ചുകളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് വഴി വളരെ അനായാസം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഈ വര്‍ഷം തീര്‍ത്ഥാടകര്‍ക്ക് കുറ്റമറ്റ സംവിധാനമാണ് ഇരു ഹറമുകളിലും ഒരുക്കിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് കോണ്‍സുല്‍ ജനറല്‍ ബാരി ബീച്ച് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here