Connect with us

Gulf

സന്ദര്‍ശക വിസയില്‍ എത്തിച്ച് ഏജന്റ് വഞ്ചിച്ചു: യുവാക്കള്‍ അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍

Published

|

Last Updated

വഞ്ചിക്കപ്പെട്ടവര്‍

അല്‍ ഐന്‍: തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിംഗ് ഏജന്റിന്റെ ചതിയില്‍പെട്ട സുമേഷ്, സിജോ, സാബു, മുബാറക്ക്, സുനില്‍, അജി എന്നിവര്‍ അല്‍ഐന്‍ ഐ എസ് സിയില്‍ എത്തി സഹായം അഭ്യര്‍ഥിച്ചു. ഐ എസ് സി ഭാരവാഹികളായ ജിതേഷ് പുരുഷോത്തമന്‍, അഷറഫ് വി വളാഞ്ചേരി, ജാബിര്‍ ബീരാന്‍, സുബി രാജ്, റസല്‍ സാലി, ഷാജി ഖാന്‍, സുരേശ്ബാബു, ഇ കെ സലാം, ലജീപ് തുടങ്ങിയവര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് റിക്രൂട്ടിംഗ് ഏജന്റിനെ ബന്ധപ്പെട്ടു.

വഞ്ചിതരായവര്‍ കിടപ്പാടം പണയംവെച്ചും കടം മേടിച്ചുമാണ് ഒരു ലക്ഷം രൂപയോളം ഏജന്റിന് കൊടുത്തത്. നോര്‍ക്കാ റൂട്ട്‌സ് ഹെഡ് ഓഫീസിന്റെ മൂക്കിന് താഴെയാണ് ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നതത്രെ.
ഐ എസ് സിയില്‍ അഭയം തേടിയവര്‍ക്ക് ഭക്ഷണവും താല്‍കാലിക താമസ സൗകര്യങ്ങളും ഭാരവാഹികള്‍ ഏര്‍പാട് ചെയ്തു. സുമനസ്സുകളുടെ ജോലി നല്‍കാനുള്ള കനിവ് പ്രതീക്ഷയിലാണ് ഈ യുവാക്കള്‍. ഒരു മാസത്തെ വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്.

Latest