Connect with us

Gulf

വടക്കന്‍ എമിറേറ്റുകളില്‍ 47 സ്‌കൂളുകള്‍ക്ക് നിലവാരമില്ലെന്ന് അതോറിറ്റി

Published

|

Last Updated

ഷാര്‍ജ: യു എ ഇയില്‍ വടക്കന്‍ എമിറേറ്റുകളില്‍ നിലവാരമുയര്‍ത്താന്‍ 47 വിദ്യാലയങ്ങള്‍ക്ക് അധികൃതരുടെ നിര്‍ദേശം. വിദ്യഭ്യാസ മന്ത്രാലയമാണ് “ദുര്‍ബലം, വളരെ ദുര്‍ബലം” എന്നിങ്ങനെ താഴ്ന്ന നിലവാരമുള്ള സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിവിധ സൗകര്യങ്ങളും കരിക്കുലം പ്രവര്‍ത്തനങ്ങളും മികവുറ്റതാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ 47 സ്‌കൂളുകളാണ് അധികൃതര്‍ കണ്ടെത്തിയത്.

അതേസമയം, സ്‌കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ മെഡിസിന്‍, എഞ്ചിനീറിംഗ് മേഖലകളില്‍ ഉന്നതമായ രീതിയില്‍ പഠനം നടത്തുന്നുണ്ട്. കുട്ടികളുടെ നിലവാരം മികച്ചതാണെങ്കിലും സ്‌കൂളുകള്‍ നിലവാരം പുലര്‍ത്തുന്നില്ലായെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. സ്‌കൂളുകളുടെ നിലവാരമില്ലായ്മ മൂലം ഷാര്‍ജ, അജ്മാന്‍, ഉമ്മു അല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ 47 വിദ്യാലയങ്ങളില്‍ സ്വദേശി കുട്ടികളെ ചേര്‍ക്കുന്നതും തടഞ്ഞുവെന്ന് അധികൃതര്‍ പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തോടെ സ്‌കൂളുകളുടെ സൗകര്യങ്ങള്‍ ഉയര്‍ത്തുവാന്‍ വേണ്ടുന്ന നടപടികള്‍ കൈകൊള്ളുന്നതിന് വിദ്യഭ്യാസ മന്ത്രാലയത്തോട് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ആവശ്യപ്പെട്ടു.

സ്‌കൂളുകളുടെ നിലവാരം പുലര്‍ത്തുന്നതിന് മാത്രമല്ല. പഠന രീതിയിലും മികവ് പുലര്‍ത്തുന്നതിന് ആവശ്യപ്പെടുന്നുണ്ട്. വിദ്യഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് മികവുറ്റ സമിതിയെയാണ് നിയമിച്ചിട്ടുള്ളത്. ക്ലാസ് റൂമുകളില്‍ അധ്യാപകരുടെ അധ്യാപന രീതികള്‍ വരെ നിരീക്ഷണ വിധേയമാക്കി നിലവാരം ഉയര്‍ത്തുന്നതിനും സമിതി പ്രവര്‍ത്തിക്കുമെന്ന് ശൈഖ് ഡോ. സുല്‍ത്താന്‍ പറഞ്ഞു.

Latest