Connect with us

Gulf

അലക്ഷ്യമായി പാര്‍ക്ക് ചെയ്താല്‍ നടപടി; അബുദാബിയില്‍ 105 സൈക്കിള്‍ റാക്കുകള്‍ സ്ഥാപിച്ചു

Published

|

Last Updated

അബുദാബി: പ്രദേശ വാസികളുടെ വ്യായാമത്തിനായി അബുദാബി ദ്വീപില്‍ 105 ഓളം സൈക്കിള്‍ റാക്കുകള്‍ സ്ഥാപിച്ചതായി അബുദാബി നഗരസഭ അറിയിച്ചു. സെക്ടര്‍ വെസ്റ്റ് 7 – 22/15 നടപ്പാലത്തിന് സമീപം നിര്‍മിക്കുന്ന സൈക്കിള്‍ റാക്കുകള്‍ 40 ശതമാനം പൂര്‍ത്തിയായി. പൊതുജനങ്ങളുടെ അഭ്യര്‍ഥന പ്രകാരമാണ് നഗരത്തിനകത്ത് പുതിയ സൈക്കിള്‍ റാക്കുകള്‍ നിര്‍മിക്കുന്നത്.

നഗരത്തിനകത്ത് അലക്ഷ്യമായി സൈക്കിള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ പൊതു ജനങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. നഗരത്തിന്റെ സൗന്ദര്യ വല്‍കരണത്തെ ബാധിക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായ നടപടി സീകരിക്കും. സൈക്കിള്‍ പാര്‍ക്കിങ്ങിനായി നഗരത്തിനകത്ത് കൂടുതല്‍ റാക്കുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായും അലക്ഷ്യമായി സൈക്കിള്‍ പാര്‍ക്ക് ചെയ്യുന്നത് കാല്‍നടയാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്നതായും നടപ്പാതകളും തെരുവുകളും സൈക്കിള്‍കൊണ്ട് അഭംഗിയുണ്ടാക്കുന്നതായും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.

സൈക്കിള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള പ്രത്യേക പദ്ധതി അടുത്തമാസം പൂര്‍ത്തിയാകും. ടൂറിസ്‌റ്, വിനോദമേഖലകള്‍ എന്നിവിടങ്ങളില്‍ 550 ബൈക്ക് റാക്കുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായും നഗരസഭാ അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest