വ്യവസായികളോടൊപ്പം നില്‍ക്കുന്നതിനെ ഭയപ്പെടുന്നില്ല: പ്രധാനമന്ത്രി

Posted on: July 29, 2018 5:12 pm | Last updated: July 29, 2018 at 8:56 pm

ലക്‌നൗ: വ്യവസായികളോടൊപ്പം നില്‍ക്കുന്നതിനെ ഭയപ്പെടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി നിലകൊള്ളുന്നവരാണ് വ്യവസായികളെടന്നും മറ്റു ചിലരെപ്പോലെ, അവര്‍ക്കൊപ്പം നില്‍ക്കുന്നതിനെ പേടിക്കുന്ന ആളല്ല താനെന്നും പ്രധാനമന്ത്രി പറഞ്ഞു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഡിഫന്‍സ് കമ്പനിയുമായുള്ള മോദിയുടെ ബന്ധം വിവാദമായ സാഹചര്യത്തിലാണ് പരാമര്‍ശം. ഒരു വ്യവസായിക്കുവേണ്ടി സര്‍ക്കാര്‍ റഫാല്‍ കരാറില്‍ മാറ്റം വരുത്തിയെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം

വ്യവസായികളെ എന്തിനാണു നിന്ദിക്കുകയും കള്ളന്മാരെന്നു വിളിക്കുകയഉം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു. യുപിയില്‍ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികള്‍ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മോദി.