Connect with us

International

പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ഖാന്‍ സ്വാതന്ത്ര്യദിനത്തിന് മുമ്പായി അധികാരമേല്‍ക്കും

Published

|

Last Updated

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 14ന് മുമ്പായി പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്‍ഖാന്‍ അധികാരമേല്‍ക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് പിടിഐക്ക് ചെറുപാര്‍ട്ടികളുടെ സഹായം ആവശ്യമാണ്. ചെറുപാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണ്.

342 അംഗ സഭയില്‍ 115 സീറ്റുകളിലാണ് പിടിഐ വിജയിച്ചത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 172 സീറ്റുകള്‍ വേണം. 64 സീറ്റുകള്‍ നേടിയ പിഎംഎല്‍ എന്നും, 43 സീറ്റുകള്‍ നേടിയ പിപിപിയും സഖ്യ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.