Connect with us

National

ടിടിവി ദിനകരന്റെ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; ഡ്രൈവര്‍ക്കും ഫോട്ടോഗ്രാഫര്‍ക്കും പരുക്ക്

Published

|

Last Updated

ചെന്നൈ: എഐഎഡിഎംകെ മുന്‍ നേതാവ് ടിടിവി ദിനകരന്റെ വാഹനത്തിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന ദിനകരന്റെ ഫോട്ടോഗ്രാഫര്‍ക്കും പരുക്കേറ്റു. ദിനകരന്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. ചെന്നൈയിലെ ദിനകരന്റെ വസതിക്ക് പുറത്ത് ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്.

വാഹനത്തിന് നേരെ പെട്രോള്‍ ബോബ് എറിഞ്ഞയാള്‍ ഓടിരക്ഷപ്പെട്ടു. വാഹനത്തിന്റെ വിന്‍ഷീല്‍ഡ് തകര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ബുള്ളറ്റ് പരിമളം എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട ദിനകരന്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ വിജയിക്കുകയഉം ചെയ്തു.