അമേരിക്കയില്‍ ജനക്കൂട്ടത്തിന് നേരെ വെടിവെപ്പ് : സ്ത്രീയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Posted on: July 29, 2018 1:21 pm | Last updated: July 29, 2018 at 1:21 pm
SHARE

ലൂസിയാന സിറ്റി: അമേരിക്കയിലെ ന്യൂ ഓര്‍ലന്‍സിലുണ്ടായ വെടിവെപ്പില്‍ ഒരു സത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

മുഖം മറച്ചെത്തിയ രണ്ട് പേര്‍ ആള്‍ക്കൂട്ടത്തിന് പിറകില്‍നിന്നും വെടിവെക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ഏഴ് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. അക്രമികളെ പിടികൂടാനായിട്ടില്ല