Connect with us

International

ഇന്തോനേഷ്യയില്‍ ഭൂകമ്പത്തില്‍ 10 മരണം

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ ലോംബോക് ദ്വീപില്‍ ഇന്നുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 10 പേര്‍ മരിച്ചു. ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി.

ഭൂകമ്പമാപിനിയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായിരിക്കുന്നത്. നിരവധഇ വീടുകള്‍ തകരുകയും 40 ഓളം പേര്‍ക്ക് പരുക്കേല്‍ക്കയും ചെയ്തതായി ദുരന്തനിവാരണ സേന വിഭാഗം തലവന്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.