കനത്ത മഴ: യുപിയില്‍ വീട് തകര്‍ന്ന് മാതാവും മകനും മരിച്ചു

Posted on: July 29, 2018 9:55 am | Last updated: July 29, 2018 at 2:12 pm
SHARE

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് മാതാവും മകനും മരിച്ചു. മന്‍സൂര്‍പുരിലെ കോട്ട്‌വാലിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം.

ഇവരുടെ മ്യതദേഹം കണ്ടെടുത്തു പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. അപകടത്തില്‍ പരുക്കേറ്റ പിതാവിനേയും മൂന്ന് മക്കളേയും മുസാഫര്‍ നഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു