ഹനാനെതിരായ സൈബര്‍ ആക്രമണം: ഒരാള്‍ അറസ്റ്റില്‍

Posted on: July 29, 2018 9:43 am | Last updated: July 29, 2018 at 12:33 pm
SHARE

കൊച്ചി: ബിരുദ വിദ്യാര്‍ഥിനി ഹനാനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ .ഗുരുവായൂര്‍ സ്വദേശി വിശ്വംഭരനാണ് അറസ്റ്റിലായ്ത്.

മത്സ്യവില്‍പ്പനയിലൂടെ ഉപജീവന മാര്‍ഗം കണ്ടെത്തിയ ഹനാനെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.

ഹനാനെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന വനിതാ കമ്മീഷനും ഹനാന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here