Connect with us

Kerala

പോലീസിനെ ഭയന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

മലപ്പുറം: പോലീസിനെ ഭയന്ന് ചമ്രവട്ടം പാലത്തില്‍നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. മാത്തൂര്‍ സ്വദേശി മന്‍സൂറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ് പോലീസിനെ ഭയന്ന് മണക്കടത്ത് സംഘത്തിലെ രണ്ട് പേര്‍ പുഴയില്‍ ചാടിയത്.

പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് പോലീസ് മണല്‍ ലോറി തടഞ്ഞതിനെത്തുടര്‍ന്ന് രണ്ട് പേര്‍ പുഴയില്‍ ചാടിയത്. ഇതില്‍ ഒരാള്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

Latest