കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

Posted on: July 29, 2018 9:18 am | Last updated: July 29, 2018 at 9:45 am
SHARE

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. അണുബാധ നിയന്ത്രണ വിധേയമായിട്ടില്ലെന്ന് ആശുപത്രി അധിക്യതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.

രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കരുണാനിധിയെ വീണ്ടും കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം രോഗാവസ്ഥയറിഞ്ഞ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള പതിനായിരക്കണക്കിന് ഡിഎംകെ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കൊഴുകുകയാണ്.