Connect with us

National

റാഫേൽ ഇടപാട്: നികുതി ദായകർ ഒരു ലക്ഷം കോടി രൂപ നൽകേണ്ടിവരുമെന്ന് രാഹുൽ

Published

|

Last Updated

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള കരാറിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യ വാങ്ങാന്‍ ഉദ്ദേശിക്കുന്ന 36 റാഫേല്‍ വിമാനങ്ങളുടെ പരിപാലനത്തിന് അടുത്ത അമ്പത് വര്‍ഷത്തില്‍ രാജ്യത്തെ നികുതിദായകര്‍ ഒരു ലക്ഷം കോടി രൂപ നല്‍കേണ്ടിവരുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് ട്വീറ്റ്.

മിസ്റ്റര്‍ 56 എന്നാണ് മോദിയെ ട്വീറ്റില്‍ രാഹുല്‍ വിശേഷിപ്പിക്കുന്നത്. ഇതോടൊപ്പം ഇതിന്റെ തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന പ്രസന്റേഷനും രാഹുല്‍ നല്‍കുന്നുണ്ട്.

ട്വീറ്റ് ഇങ്ങനെ:

“”അടുത്ത അമ്പതുവര്‍ഷത്തില്‍ ഇന്ത്യയിലെ നികുതിദായകര്‍ മിസ്റ്റര്‍ 56ന്റെ സുഹൃത്തിന്റെ സംയുക്തസംരംഭത്തിന്? രാജ്യം വാങ്ങുന്ന 36 റാഫേല്‍ വിമാനങ്ങളുടെ പരിപാലനത്തിന് ഒരുലക്ഷം കോടി രൂപ നല്‍കേണ്ടി വരും. പ്രതിരോധമന്ത്രി പത്രസമ്മേളനം വിളിച്ച് ഇത് നിരാകരിക്കും, പതിവുപോലെ. പക്ഷെ സത്യം ഞാന്‍ ഇതിനൊപ്പം ചേര്‍ക്കുന്ന പ്രസന്റേഷനിലുണ്ട്””