മഴ: രാജ്യത്ത് മരിച്ചത് 537 പേര്‍; ആറ് സംസ്ഥാനങ്ങളില്‍ പ്രളയം

Posted on: July 28, 2018 9:11 pm | Last updated: July 29, 2018 at 9:45 am
SHARE

ന്യൂഡല്‍ഹി: രാജ്യത്ത് ഇത്തവണ കനത്ത മഴയെ തുടര്‍ന്നുണ്ടായ ദുരന്തങ്ങളില്‍ മരിച്ചത് 537 പേര്‍. ഏറ്റവും കൂടുതല്‍ മരണം മഹാരാഷ്ട്രയിലാണ്. 139 പേര്‍. കേരളത്തില്‍ 126 പേരും പശ്ചിമ ബംഗാളില്‍ 116 പേരും ഉത്തര്‍പ്രദേശില്‍ 70 പേരും മരിച്ചു. ഗുജറാത്തില്‍ മരണസംഖ്യ 52 ആണ്. അസമില്‍ 34ഉം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണിത്. 13 പേരെ കാണാതായിട്ടുണ്ട്.

്‌കേരളമടക്കം ആറ് സംസ്ഥാനങ്ങളെയാണ് പ്രളയം ബാധിച്ചത്. മഹാരാഷ്ടട്രയിലെ 26 ജില്ലകളില്‍ പ്രളയക്കെടുതി ഉണ്ടായി. കേരളത്തില്‍ 1451.85 മില്ലീമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here