ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സമീപവാസികള്‍ ആശങ്കയില്‍

Posted on: July 28, 2018 8:42 pm | Last updated: July 29, 2018 at 10:33 am
SHARE

ഇടുക്കി: ആശങ്കയുയര്‍ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. 2393 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മഴക്ക് നേരിയ ശമനമായെങ്കിലും ജലനിരപ്പ് വര്‍ധിക്കുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇതോടൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.9 അടിയായും ഉയര്‍ന്നു.142 അടിയണ് മുല്ലപ്പെരിയാർ ഡാമിൻെറ പരമാവധി സംഭരണ ശേഷി.

ഇടുക്കിലെ അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയില്‍ എത്തിയാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 2400 അടിക്ക് എത്തുന്നതിന് മുമ്പ് തന്നെ ഡാം തുറന്നുവിടുമെന്ന് വൈദ്യുതി മന്ത്രി എംഎം മണിയും വ്യക്തമാക്കിയിരുന്നു. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി.

അടിയന്തര നടപടികള്‍ നേരിടാന്‍ എല്ലാ ഒരുക്കങ്ങളും സ്വീകരിച്ചിട്ടുണെ്ന്ന് അധികൃതര്‍ അറിയിച്ചു. പെരിയാറിന്റെ താഴ്ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കം നടപടി സ്വീകരിക്കുമെന്നും ഉന്നത കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here