മഹാരാഷ്ട്രയില്‍ യൂനിവേഴ്‌സിറ്റി ജീവനക്കാര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു

Posted on: July 28, 2018 3:05 pm | Last updated: July 28, 2018 at 8:45 pm

മുംബൈ: മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു. റായ്ഗഢ് ജില്ലയിലെ അംബെനലി ഘട്ടിലാണ് അപകടമുണ്ടായത്. വിനോദ യാത്ര പോയ കൊങ്കണ്‍ അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നാല്‍പ്പതോളം പേരാണ് ബസിലുണ്ടായിരുന്നത്. റായ്ഗഢ് പോലീസും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.