Connect with us

National

പ്രമുഖ ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

Published

|

Last Updated

ചെന്നൈ: പ്രമുഖ ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ (41) ബൈക്ക് അപകടത്തില്‍ മരിച്ചു. സ്വദേശമായ തഞ്ചാവൂരില്‍ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

തമിഴ്‌നാട് ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്ടനായ കുലോത്തുങ്കന്‍ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.
2009ലെ ചെന്നൈ സന്തോഷ് ട്രോഫിയിലാണ് അദ്ദേഹം തമിഴ്‌നാടിനെ നയിച്ചത്. 2003ല്‍ ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ് ഫുട്ബാളില്‍ ജേതാക്കളായപ്പോഴും ടീമില്‍ ഈ മിഡ്ഫീല്‍ഡറുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

2003 – 04 സീസണില്‍ നാഷണല്‍ ലീഗ് വിജയിച്ച ഈസ്റ്റ് ബംഗാള്‍ ടീമിലും അംഗമായിരുന്നു. 2007- 2009 കാലയളവില്‍ മുംബൈ എഫ് സിക്കായും 2010-11 സീസണില്‍ വിവ കേരളക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്.

Latest