Connect with us

Kerala

കീഴാറ്റൂര്‍ ബൈപ്പാസ്: നിര്‍മാണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ദേശീയപാത അതോറിറ്റിക്ക് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പദ്ധതിയുടെ ത്രീ ഡി അലൈന്റ്‌മെന്റ് വിജ്ഞാപനവും താത്കാലികമായി മരവിപ്പിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്നാണ് നിര്‍ദേശം.

ബിജെപി നേതാക്കളാണ് ഇക്കാര്യം വയല്‍ക്കിളികളെ അറിയിച്ചത് ചര്‍ച്ചയ്ക്കായി സമരസമിതി നേതാക്കള്‍ അടുത്തമാസം ആദ്യം ഡല്‍ഹിക്ക് പോകും. െൈബപ്പാസിന്റെ അലൈന്‍മെന്റ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സംഘം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേശീയപാത കടന്നുപോകുന്ന പ്രദേശത്തെ വയലുകള്‍ സംരക്ഷിക്കണമെന്ന് കേന്ദ്ര സംഘം നിര്‍ദേശിച്ചിരുന്നു.

---- facebook comment plugin here -----

Latest