രണ്ടാം ക്ലാസുകാരിയെ ചട്ടുകം വെച്ച് പൊള്ളിച്ച രണ്ടാനമ്മയുടെ ക്രൂരത പുറത്തറിയിച്ച അധ്യാപികയെ പുറത്താക്കി

Posted on: July 28, 2018 11:54 am | Last updated: July 28, 2018 at 11:54 am
SHARE

കൊല്ലം: കരുനാഗപ്പള്ളയില്‍ രണ്ടാം ക്ലാസുകാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേല്‍പ്പിച്ച സംഭവം പുറത്തറിയച്ച അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി എല്‍.പി.എസ് സ്‌കൂളിലെ അധ്യാപിക രാജിയെ ആണ് പുറത്താക്കിയത്. അധ്യാപിക സ്‌കൂളിന്റെ സല്‍പേര് ഇല്ലാതാക്കിയെന്ന് ആരോപിച്ചാണ് പുറത്താക്കിയത്. ജോലി പോയതില്‍ വിഷമില്ലെന്നും എന്ത് തെറ്റ് ചെയ്തതിന്റെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് മനസ്സിലാകുന്നില്ലെന്നും രാജി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, അധ്യാപികയെ പുറത്താക്കിയിട്ടില്ലെന്ന് പി.ടി.എ പ്രസിഡന്റ് ബിജു പറയുന്നു.

കുട്ടിയെ പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് പതാരം കിടങ്ങയം ചെപ്പള്ളില്‍തെക്കതില്‍ അനീഷ്(34), കുട്ടിയുടെ രണ്ടാനമ്മ ആര്യ(26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തഴവ ഗവ. എല്‍ പി എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് രണ്ടാനമ്മയുടെ കൊടുംക്രൂരതക്ക് ഇരയായത്. ഒരാഴ്ചയായി സ്‌കൂളില്‍ എത്താതിരുന്ന കുട്ടിയെ അന്വേഷിച്ച് അധ്യാപകര്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ പനിയാണെന്ന മറുപടിയാണ് വീട്ടുകാര്‍ നല്‍കിയത്. തുടര്‍ന്ന് ചൊവ്വാഴ്ച സ്‌കൂളിലെത്തിയ കുട്ടി ക്ലാസില്‍ ഇരുന്ന് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടു. കാലിലെ പാടുകണ്ട അധ്യാപിക വിവരം തിരക്കിയപ്പോള്‍ കുട്ടി ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമച്ചെങ്കിലും സംശയം തോന്നിയ അധ്യാപിക സഹഅധ്യാപികയെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയെ പശിശോധിച്ചപ്പോഴാണ് വയറിലും കാലിലുമായി 11ഓളം പൊള്ളിച്ചപാട് കണ്ടത്. കിടക്കയില്‍ മൂത്രം ഒഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് വെച്ചതാണെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞു. പുറത്ത് അറിയാതിരിക്കാന്‍ അച്ഛന്‍ മുറിവില്‍ തേന്‍ തേച്ചുതരുമെന്നും കുട്ടി പറഞ്ഞു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരേയും പോലീസിനേയും സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അച്ഛനെയും രണ്ടാനമ്മയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ആയുധം ഉപയോഗിച്ച് മര്‍ദിച്ചതിന് ഐ പി സി 324 വകുപ്പ് പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ടിപ്പര്‍ ലോറി െ്രെഡവറായ അനീഷിന്റെ ആദ്യവിവാഹത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്. ഈ വിവാഹബന്ധം വേര്‍പെടുത്താതെയാണ് ആര്യയെ വിവാഹം കഴിച്ച് കുടെ താമസിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here