മദ്‌റസ തകര്‍ത്ത സംഭവം: അക്രമികള്‍ രക്ഷപ്പെട്ടത് വാഹനങ്ങളുപേക്ഷിച്ച്; 25 ഓളം പേര്‍ക്കെതിരെ കേസ്

Posted on: July 28, 2018 10:55 am | Last updated: July 28, 2018 at 10:55 am
SHARE

വണ്ടൂര്‍: പാലക്കോട് സുബുലുസ്സലാം മദ്‌റസ കെട്ടിടം അടിച്ചുതകര്‍ക്കാനെത്തിയ സംഘം ഉപേക്ഷിച്ച് രക്ഷപ്പെട്ട വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു ഓട്ടോയും മൂന്ന് ബൈക്കുകളുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലുണ്ടായെന്ന് കരുതുന്ന 25ഓളം ഇകെ വിഭാഗക്കാര്‍ക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളെ കണ്ടെത്തിയാല്‍ പോലീസിന് പ്രതികളിലേക്കുള്ള ദൂരം എളുപ്പമാകും. വണ്ടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി ബാബുരാജ്, എസ് ഐ. പി ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഉള്‍പ്പെടെ രാത്രി മുതല്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എം പി മോഹനചന്ദ്രനും സംഭവമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തി.