Connect with us

National

രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ ഇന്ന് ഒ പി ബഹിഷ്‌കരിക്കും

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന മെഡിക്കല്‍ ബില്ലിനെതിരായ ഡോക്ടര്‍മാരുടെ സമരത്തിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ ഒ പി ബഹിഷ്‌കരിക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തും മുഴുവന്‍ ഡോക്ടര്‍മാരും ഒ പി ബഹിഷ്‌കരിക്കും. എന്നാല്‍ അത്യാഹിത വിഭാഗത്തേയും കിടത്തി ചികിത്സാ വിഭാഗത്തെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രണ്ടാംഘട്ട സമരത്തിന്റെ തുടക്കമായാണ് ഒ പി ബഹിഷ്‌കരണം. എന്നാല്‍ കേന്ദ്രം അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ മെഡിക്കല്‍ ബന്ദ് ഉള്‍പ്പെടെ ശക്തമായ പ്രക്ഷോഭത്തിലേക്ക് ഐ എം എ നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സങ്കര വൈദ്യം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതാണ് മെഡിക്കല്‍ കമ്മിഷന്‍ ബില്‍ എന്നാണ് ഡോക്ടര്‍മാരുടെ ആരോപണം. കമ്മിഷനിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം കുറച്ചതിനെയും ഡോക്ടര്‍മാര്‍ എതിര്‍ക്കുന്നുണ്ട്. ഈ രണ്ട് കാരണങ്ങളാണ് ഐ എം എ പ്രധാനമായും ഉയര്‍ത്തുന്ന ത്. നേരത്തെ രാജ്യവ്യാപക മെഡിക്കല്‍ ബന്ദ് നടത്തിയാണ് ബില്‍ അവതരണം നീട്ടി വെപ്പിച്ചത്.

അതേസമയം ആള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് ഗവ.ഡോക്‌ടേഴ്‌സ് അസോസിയേഷന്റെ (എ ഐ എഫ് ജി ഡി എ) നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് കരിദിനമായി ആചരിക്കും.
കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എയും ഇതില്‍ പങ്കുചേരും. ശാസ്ത്ര വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരുടെ ശക്തമായ എതിര്‍പ്പ് ഉണ്ടായിട്ടും സര്‍ക്കാര്‍ എന്‍ എം സി ബില്‍-2017 പാര്‍ലിമെന്റില്‍ പാസ്സാക്കാനുള്ള ശ്രമം നടത്തുന്നത് അപലപനീയമാണ്. ഐ എം എ നാളെ പ്രഖ്യാപിച്ച സൂചനാ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ ജി എം ഒ എ നാളെ കരിദിനമാചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ഡോ. എ കെ റഊഫ്, ജനറല്‍ സെക്രട്ടറി ഡോ. വി. ജിതേഷ് എന്നിവര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest