യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ച് റോഡില്‍ തള്ളി

Posted on: July 28, 2018 12:16 am | Last updated: July 28, 2018 at 12:16 am
SHARE

മഞ്ചേരി: വഴിയരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ ഗുഡ്‌സ് ജീപ്പിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചശേഷം റോഡില്‍ ഉപേക്ഷിച്ചു. പൂക്കോട്ടൂര്‍ മൈലാടി അശ്‌റഫി (34)നെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. പൂക്കോട്ടൂര്‍ അറവങ്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് നില്‍ക്കുകയായിരുന്ന അശ്‌റഫിനെ രണ്ട് പേര്‍ ബലമായി പിടിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നുവത്രെ. പൂക്കോട്ടൂര്‍ പള്ളിപ്പടിയിലെത്തിയപ്പോള്‍ കത്തിയെടുത്ത് സംഘം യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ രക്ഷപ്പെട്ടു.

വീഴ്ചയില്‍ അശ്‌റഫിന്റെ വലതുകാലിലെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. അശ്‌റഫിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. കണ്ണൂര്‍ സ്വദേശിനിയായ ഹഫ്‌സയെ 2007ല്‍ അശ്‌റഫ് വിവാഹം കഴിച്ചിരുന്നു. 2015 വരെ കണ്ണൂരില്‍ ഭാര്യയോടൊപ്പമായിരുന്നു താമസം. ഇതിനിടെ എട്ട് വര്‍ഷത്തോളം ദമാമില്‍ ജോലി ചെയ്തിരുന്നു. 2015ല്‍ ഭാര്യയുമായി അകന്ന അശ്‌റഫ് പൂക്കോട്ടൂര്‍ മൈലാടിയില്‍ താമസമാക്കുകയും കരിങ്കല്‍ ലോഡിംഗ് ജോലി ചെയ്ത് വരികയുമായിരുന്നു.

ഭാര്യയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നിയ ഇയാള്‍ ദമാമിലുള്ള ബന്ധുവിനെ നിരന്തരം ടെലിഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞിരുന്നതായും അക്രമത്തിന് പിന്നില്‍ ഇതോണോയെന്ന് സംശയിക്കുന്നതായും അശ്‌റഫ് മഞ്ചേരി പോലീസിന് നല്‍കിയ മൊഴിയിലുണ്ട്.
സംഭവത്തില്‍ തട്ടിക്കൊണ്ടുപോകല്‍, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സി ഐ. എന്‍ ബി ഷൈജുവാണ് കേസ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here