മുടിയഴകില്‍ ലോകം നിറഞ്ഞ് കുഞ്ഞു ചാന്‍കോ

ബേബി ചാന്‍കോ എന്ന ഏഴ് മാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിക്ക് സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഉള്ളത്
Posted on: July 27, 2018 11:24 pm | Last updated: July 27, 2018 at 11:24 pm

ടോക്യോ: തന്റെ കറുത്ത് ഇടതൂര്‍ന്ന മുടിയുമായി സമൂഹ മാധ്യമം വഴി ലോകം കീഴടക്കുകയാണ് ഈ നവജാതയായ പെണ്‍കുട്ടി. ബേബി ചാന്‍കോ എന്ന ഏഴ് മാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിക്ക് സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഉള്ളത്.

സമൂഹ മാധ്യമത്തില്‍ അക്കൗണ്ടുള്ള നവജാത ശിശു എന്നതല്ല, കറുത്ത് ഇടതൂര്‍ന്ന മുടിയാണ് അവളെ ശ്രദ്ധേയയാക്കുന്നത്. കുഞ്ഞിന്റെ നിരവധി ചിത്രങ്ങളുണ്ട് ഇന്‍സ്റ്റഗ്രാമില്‍. ജപ്പാനില്‍ കഴിഞ്ഞ ഡിസംബറില്‍ ജനിച്ച ചാന്‍കോക്ക് ജനനസമയത്ത് തന്നെ അസാധാരണമായ രീതിയില്‍ മുടി വളര്‍ച്ചയുണ്ടായിരുന്നു. നാലാം മാസത്തില്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുടെ മുടി ലോക ശ്രദ്ധ നേടുകയും ചെയ്തു.