Connect with us

International

ട്രംപിനെ വെല്ലുവിളിച്ച് ഇറാന്‍ സൈനിക മേധാവിയും

Published

|

Last Updated

ടെഹ്‌റാന്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെല്ലുവിളിക്ക് കടുത്ത മറുപടിയുമായി ഇറാന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ ഖാസിം സുലൈമാനി.
ഇറാനുമായുള്ള യുദ്ധത്തിലൂടെ നിങ്ങള്‍ സ്വന്തമാക്കിയെന്ന് അവകാശപ്പെടുന്ന സര്‍വതും നശിപ്പിക്കുമെന്നാണ് അര്‍ധസൈനിക വിഭാഗമായ ക്വുഡ്‌സ് ഫോഴ്‌സ് തലവന്‍ മേജര്‍ ജനറലിന്റെ മുന്നറിയിപ്പ്.
രക്തസാക്ഷികളുടെ രാജ്യമാണ് ഇറാനെന്നും രക്തസാക്ഷിത്വമാണ് ഓരോ ഇറാനിയും കൊതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങള്‍ യുദ്ധം തുടങ്ങിയാല്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ അരികിലാണ് ഞങ്ങളെന്നോര്‍ക്കണം.”- സുലൈമാനി പറഞ്ഞു.

ഇറാനുമായി ഒപ്പുവെച്ച ആണവ കരാര്‍, കരാറുകളുടെ മാതാവാണെങ്കില്‍ ഇറാനുമായുള്ള യുദ്ധം എല്ലാ യുദ്ധങ്ങളുടെയും മാതാവായിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നേരത്തെ ട്രംപിന് മറുപടി നല്‍കിയിരുന്നു. യുദ്ധമെന്നത് അമേരിക്കക്ക് മാത്രം അറിയാവുന്ന കാര്യമാണെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇറാനുമായുണ്ടാക്കിയ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഉപരോധം പ്രഖ്യാപിക്കുകയും ചെയ്ത ഡൊണാള്‍ഡ് ട്രംപ്, റൂഹാനിയുടെ ഈ പ്രസ്താവനക്ക് പിന്നാലെ നിലപാട് മയപ്പെടുത്തിയിരുന്നു.

 

Latest