Connect with us

National

നിയമവിരുദ്ധ പശുക്കടത്ത്: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ പിടിയില്‍

Published

|

Last Updated

മംഗളൂരു: നിയവിരുദ്ധമായി പശുക്കളെ കടത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണ കന്നഡയിലെ വിറ്റാലപാണ്ടൂരില്‍ വെച്ചാണ് ശശികുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ബംജ്‌റംഗ്ദളിന്റെ സജീവ പ്രവര്‍ത്തകനാണ് ശശികുമാര്‍. ഇയാളുടെ സഹായിയായ വാഹനത്തിന്റെ ഡ്രൈവര്‍ അബ്ദുല്‍ ഹാരിസിനേയും പോലീസ് പിടികൂടി.

വാഹന പരിശോധനയില്‍ ഇവര്‍ക്ക് പശുക്കളെ കൊണ്ടുപോകാനുള്ള ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. നാല് പശുക്കളും ഒരു കുട്ടിയുമായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്. മൃഗസംരക്ഷണ വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

നിയമങ്ങള്‍ അനുശാസിച്ചുകൊണ്ടുള്ള പശുക്കടത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവരുന്ന ബംജ്‌റംഗ്ദളിന് പ്രവര്‍ത്തകന്റെ അറസ്റ്റ് തിരിച്ചടിയായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് പ്രവീണ്‍ പൂജാരിയെന്ന യുവാവിനെ ഒരുകൂട്ടമാളുകള്‍ അടിച്ചുകൊന്നത്. ബി ജെ പി പ്രവര്‍ത്തകനായ പ്രവീണ്‍ കുമാറിന്റെ കൊലപാതകത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത് ബംജ്‌റംഗ്ദള്‍ ആയിരുന്നു.