Connect with us

Kasargod

കാന്തപുരം ചെര്‍ക്കളത്തിന്റെ വീട്ടിലെത്തി

Published

|

Last Updated

അന്തരിച്ച മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ വീട് സന്ദര്‍ശിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തുന്നു

കാസര്‍കോട്: അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ വീട് സന്ദര്‍ശിച്ച് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചനമറിയിച്ചു. ചെര്‍ക്കളത്തെ വീട്ടിലെത്തിയ കാന്തപുരം പ്രാര്‍ഥന നടത്തുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.

എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, സയ്യിദ് അബ്ദുല്‍ ഖാദിര്‍ തങ്ങള്‍ ആലൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, സ്വാദിഖ് അഹ്‌സനി, ശാഫി സഖാഫി, മുസ്തഫ സഖാഫി തുടങ്ങിയവര്‍ കാന്തപുരത്തിനോടൊപ്പമുണ്ടായിരുന്നു.

Latest