Connect with us

National

ചരക്ക് ലോറി സമരം പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഒരാഴ്ചയായി തുടര്‍ന്നുവരുന്ന ചരക്ക് ലോറി സമരം പിന്‍വലിച്ചു. ലോറി ഉടമകള്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമരക്കാരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ കേന്ദ്രം പ്രത്യേക സമിതി രൂപവത്കരിക്കും.
കേന്ദ്ര ഗതാഗത സെക്രട്ടറി അധ്യക്ഷനായ സമിതിയാകും രൂപവത്കരിക്കുക.

ഡീസല്‍ വിലവര്‍ധന, തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവക്കെതിരെ ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു സമരം.

അന്തര്‍ സംസ്ഥാന ചരക്ക് നീക്കം തടസ്സപ്പെട്ടത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ കാര്യമായി ബാധിച്ചിരുന്നു. സമരത്തെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറികളുടെ വരവ് 80 ശതമാനവും നിലച്ചു. മിക്കവാറും അവശ്യസാധനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ സമരം വിലക്കയറ്റത്തിനും ഇടയാക്കി. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ലോറി ഉടമകളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.