മെല്‍ബണ്‍ സിറ്റിയെ ഗോളില്‍ മുക്കി ജിറോണ എഫ് സി

Posted on: July 27, 2018 9:33 pm | Last updated: July 28, 2018 at 1:21 am
SHARE

കൊച്ചി: ലാലിഗ വേള്‍ഡ് സീസണ്‍ ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ജിറോണ എഫ് സിക്ക് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് അവര്‍ മെല്‍ബണ്‍ സിറ്റി എഫ് സിയെ പരാജയപ്പെടുത്തി.

ക്രിസ്റ്റിയന്‍ മന്‍സനേരയുടെ ഇരട്ട ഗോളുകളാണ് ജിറോണക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. 11, 16 മിനുട്ടുകളിലാണ് താരം സ്‌കോര്‍ ചെയ്തത്. ആന്റണി റൂബന്‍ (24), യുവാന്‍ പെഡ്രോ (50), യൊഹാന്‍ മാനി (68), പെഡ്രോ പൊറോ (90+2) എന്നിവരാണ് അവശേഷിക്കുന്ന ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ 3-0ത്തിന് മുന്നിലായിരുന്നു ജിറോണ.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മെല്‍ബണ്‍ സിറ്റി കേരളാ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചതും ഇതേ സ്‌കോറിനായിരുന്നു. അടുത്ത മത്സരത്തില്‍ ജിറോണ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും.