Connect with us

Gulf

ഖലീഫ സാറ്റ് തയാറെടുക്കുന്നു; ഈ വര്‍ഷം അവസാനത്തോടെ വിക്ഷേപണം

Published

|

Last Updated

ദുബൈ: “ഖലീഫ സാറ്റ്” ഈ വര്‍ഷം അവസാനത്തോടെ വിക്ഷേപണം നടത്തും. ഖലീഫ സാറ്റിന്റെ മുന്നൊരുക്കങ്ങളിലാണ് യു എ ഇ സ്‌പേസ് ഏജന്‍സി. ജപ്പാനില്‍നിന്നാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നടക്കുകയെന്ന് യു എ ഇ സ്‌പേസ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ അഹ്ബാബി പറഞ്ഞു.

വിദ്യാഭ്യാസ-ഗവേഷണ രംഗങ്ങളില്‍ പ്രയോജനപ്പെടുത്താവുന്ന മറ്റൊരു ഉപഗ്രഹത്തിന്റെ നിര്‍മാണവും ദ്രുതഗതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇവയുടെ വിക്ഷേപണം നടക്കുന്നതോടെ യു എ ഇയുടെ പട്ടികയില്‍ പത്തോളം വിവിധോദ്ദേശ്യ ഉപഗ്രഹങ്ങളാണ് ഉള്‍പ്പെടുക.
പൂര്‍ണമായും സ്വദേശി എന്‍ജിനീയര്‍മാരുടെയും വിദഗ്ധരുടെയും കീഴിലാണ് ഖലീഫ സാറ്റ് ഉപഗ്രഹത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നത്. യു എ ഇയുടെ ഉപഗ്രഹ നിര്‍മാണരംഗങ്ങളിലും വിവരസാങ്കേതികരംഗങ്ങളിലും നാഴികക്കല്ലാവുന്ന ഈ പദ്ധതി നിക്ഷേപമേഖലയിലും വലിയ സാധ്യതകളാണ് തുറന്നിടുന്നത്.

വിവിധ രംഗങ്ങളിലേക്ക് ഉപയുക്തമാവുന്ന ചിത്രവിധാനങ്ങളാണ് ഖലീഫസാറ്റ് ഭ്രമണപഥത്തിലേറിയാല്‍ ലഭിക്കുക. ദേശീയ അന്തര്‍ദേശീയ തലങ്ങളിലുള്ള സ്വകാര്യപ്രസ്ഥാനങ്ങള്‍ക്കും ഗവണ്‍മെന്റുകള്‍ക്കും ഉപയോഗപ്രദമായ വിവരങ്ങളാണ് ഇവ കൈമാറുക.

---- facebook comment plugin here -----

Latest