Connect with us

Kerala

തിരുവനന്തപുരത്തെ സ്‌കൂള്‍ ബസ് അപകടം; പരുക്കേറ്റ ഇരുചക്രയാത്രക്കാരന്‍ മരിച്ചു

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറ കേരളാദിത്യപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരുക്കേ ഇരുചക്രയാത്രക്കാരന്‍ മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുകുമാരന്‍ നായരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് സുകുമാരന്‍ നായര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു.

നാലാഞ്ചിറ സര്‍വോദയ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. തകര്‍ന്ന ബസില്‍ കുടുങ്ങിയ െ്രെഡവറെ നാട്ടുകാര്‍ ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. മണ്ണന്തല പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.