ഉമ്മു അല്‍ ഖുവൈനില്‍ തിളക്കുന്ന മണല്‍

Posted on: July 27, 2018 8:08 pm | Last updated: July 27, 2018 at 8:08 pm

ഉമ്മു അല്‍ ഖുവൈന്‍: സിറയില്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡിനു സമീപം മണല്‍ തിളക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ തരംഗമായ ഈ വീഡിയോയെക്കുറിച്ചു അന്വേഷണം നടത്തിയതായി ഉമ്മു അല്‍ ഖുവൈന്‍ പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം മേധാവി കേണല്‍ സഈദ് ഉബൈദ് ബിന്‍ ആറാന്‍ വ്യക്തമാക്കി.

സിവില്‍ ഡിഫന്‍സ്, ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, ഇത്തിസാലാത് എന്നീ വിഭാഗങ്ങള്‍ അന്വേഷണത്തില്‍ പങ്കു ചേര്‍ന്നു. മണലിനടിയിലെ നെറ്റ് വര്‍ക്ക് കേബിള്‍ ആണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിശദ അന്വേഷണം നടന്നു വരുന്നു.