കരിപ്പൂരിലേക്ക് തയ്യാറായി എമിറേറ്റ്‌സ്

Posted on: July 27, 2018 8:06 pm | Last updated: July 27, 2018 at 8:06 pm
SHARE

ദുബൈ: കരിപ്പൂര്‍ വിമാനത്താവളം അവഗണയില്‍ നിന്ന് കര കയറുന്നു. ഇടത്തരം-വലിയ വിമാനങ്ങള്‍ക്ക് ഉടന്‍ അനുമതി ലഭിക്കുമെന്നാണ് ഇന്ത്യ വ്യോമ മന്ത്രാലയം നല്‍കുന്ന സൂചന. യു എ ഇ യില്‍ നിന്നും തിരിച്ചും ഇടത്തരം വലിയ വിമാനങ്ങളുടെ ഗണത്തില്‍പെട്ട ബോയിംഗ് 777 വിമാനങ്ങള്‍ പറത്താന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തയാറായിട്ടുണ്ട്. ഇതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും.

ഇത് യാഥാര്‍ഥ്യമാകുന്നതോടെ യാത്രക്കാര്‍ പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നതിന് പരിഹാരമാകും. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ടെര്‍മിനലാണിത്. ആഗസ്റ്റ് അവസാനത്തോടെ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങാനും ഔദ്യോഗിക ഉദ്ഘാടനം നടത്താനുമാണ് തീരുമാനം.

അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി ജൂലൈ 31ഓടെ വിമാനത്താവള അതോറിറ്റിക്ക് കൈമാറും. 17, 000 ചതുരശ്ര മീറ്ററില്‍ രണ്ട് നിലയിലുള്ളതാണ് ടെര്‍മിനല്‍. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. 44 ചെക്ക് ഇന്‍ കൗണ്ടര്‍, 48 എമിേഗ്രഷന്‍ കൗണ്ടര്‍, 20 കസ്റ്റംസ് കൗണ്ടര്‍, അഞ്ച് കണ്‍വെയര്‍ ബെല്‍റ്റുകള്‍, അഞ്ച് എക്‌സ്‌റേ മെഷീനുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
പുതിയ ടെര്‍മിനലില്‍ വി ഐ പി ലോഞ്ചും ഉള്‍പെടുത്തി. കരിപ്പൂരില്‍ ആദ്യമായാണ് വി ഐ പി ലോഞ്ച് ഒരുക്കിയിരിക്കുന്നത്. നിലവിലെ അന്താരാഷ്ട്ര ടെര്‍മിനല്‍ പൂര്‍ണമായും ഇനി മുതല്‍ അന്താരാഷ്ട്ര പുറപ്പെടല്‍ കേന്ദ്രമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here