Connect with us

Kerala

ഹനാനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടി തുടങ്ങി; വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

Published

|

Last Updated

കൊച്ചി: കോളജ് വിദ്യാര്‍ഥിനി ഹനാനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ് എന്നയാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് കൊച്ചി സിറ്റി പോലീസ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹനാന്റെ പരാതിയിലാണ് നടപടി. തനിക്കെതിരെ സമൂഹ മാധ്യമത്തിലൂടെ ആദ്യമായി വ്യാജ പ്രചാരണം നടത്തിയത് നൂറുദീന്‍ ഷെയ്ഖ് ആണെന്ന് ഹനാന്‍ പരാതിയില്‍ പറഞ്ഞിരുന്നു.

ഹനാനെതിരായ സൈബര്‍ ആക്രമണത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഡിജിപി യോടും എറണാകുളം ജില്ലാ കലക്ടറോടും എസ് പി യോടും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. നേരത്തെ, ഹനാനെതിരെ സമൂഹ മാധ്യമങ്ങളില്‍ അവഹേളനപരമായി പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Latest